ജ്വല്ലറി നിർമാണ കടയിലെ കവർച്ച: പ്രതി പിടിയിൽ
1430390
Thursday, June 20, 2024 5:22 AM IST
താമരശേരി: ജ്വല്ലറി നിർമാണ കടയിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. കാരാടിയിലെ സിയാ ഗോൾഡ് വർക്സ് ആഭരണ നിർമാണ കടയിൽ നിന്നു അരകിലോ വെള്ളി ആഭരണങ്ങൾ കവർച്ച ചെയ്ത ബാലുശേരി അവിടനല്ലൂർ താന്നികോത്ത് മീത്തൽ സതീശനെ (37)യാണ് ഇന്നലെ രാത്രി റൂറൽ എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘം താമരശേരി ചുങ്കത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
ജൂൺ നാലിനു രാത്രിയാണ് താമരശേരി പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള സിയാ ഗോൾഡ് വർക്സിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് പ്രതി അലമാരയിൽ സൂക്ഷിച്ച അരകിലോയോളം വരുന്ന വെള്ളി ആഭരണങ്ങൾ കവർച്ച നടത്തിയത്.