വാ​യി​ച്ചാ​ല്‍ മ​ന​സി​ലാ​വാ​ത്ത ക​ഥ​ക​ളാ​ണ് ചെ​റു​ക​ഥാ ലോ​കം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി: പി.​ആ​ര്‍. നാ​ഥ​ന്‍
Saturday, June 22, 2024 5:24 AM IST
വ​ട​ക​ര: വാ​യി​ച്ചാ​ല്‍ മ​ന​സി​ലാ​വാ​ത്ത ക​ഥ​ക​ളാ​ണ് ചെ​റു​ക​ഥാ ലോ​കം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യെ​ന്ന് പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്‍ പി.​ആ​ര്‍. നാ​ഥ​ന്‍. ഉ​സ്മാ​ന്‍ ഒ​ഞ്ചി​യം ഒ​രി​യാ​ന ര​ചി​ച്ച എ​സ്കെ ആ​ശു​പ​ത്രി​യി​ലാ​ണ് ചെ​റു​ക​ഥ സ​മാ​ഹാ​രം വ​ട​ക​ര മു​ന്‍​സി​പ്പ​ല്‍ പാ​ര്‍​ക്കി​ല്‍ പ്ര​കാ​ശ​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​രി​ത്ര ഗ്ര​ന്ഥ ര​ച​യി​താ​വ് പി. ​ഹ​രീ​ന്ദ്ര നാ​ഥി​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.

ഉ​സ്മാ​ന്‍ ഒ​ഞ്ചി​യ​ത്തി​ന്‍റെ ക​ഥ​ക​ള്‍ ജീ​വി​ത​ങ്ങ​ളു​ടെ നേ​ര്‍​സാ​ക്ഷ്യ​ങ്ങ​ളാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥ​ക​ള്‍ കു​ടും​ബ​സ​മേ​തം ഇ​രു​ന്ന് വാ​യി​ക്കാ​വു​ന്ന​വ​യാ​ണ്. ഒ​രു ക​ഥ​യി​ലും അ​ശ്ലീ​ലം ഇ​ല്ല. നേ​രി​യ ഫ​ലി​ത സ്വ​ഭാ​വ ഭാ​ഷ​യാ​ണ് ര​ച​ന​ക​ളി​ലു​ള്ള​ത്.


എ​ഴു​തു​വാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​താ​ണ് ചെ​റു​ക​ഥ​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ട​ത്ത​നാ​ട് ലി​റ്റ​റേ​ച്ച​ര്‍ സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ ഐ. ​മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ഞ്ചി​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജി​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഗാ​ന ര​ച​യി​താ​വ് കു​ഞ്ഞി​പ്പ പു​തു​പ്പ​ള്ളി പു​സ്ത​ക പ​രി​ച​യം ന​ട​ത്തി.