മ​ല​ബാ​ര്‍ റി​വ​ര്‍ ഫെ​സ്റ്റി​വ​ല്‍: ഓ​ഫ് റോ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു
Saturday, June 22, 2024 5:24 AM IST
കോ​ട​ഞ്ചേ​രി: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വൈ​റ്റ് വാ​ട്ട​ര്‍ ക​യാ​ക്കിം​ഗ് മ​ത്സ​ര​മാ​യ മ​ല​ബാ​ര്‍ റി​വ​ര്‍ ഫെ​സ്റ്റി​വ​ലി​ന്‍റെ അ​നു​ബ​ന്ധ മ​ത്സ​ര​ങ്ങ​ള്‍​ക്ക് കോ​ട​ഞ്ചേ​രി​യി​ല്‍ തു​ട​ക്ക​മാ​യി. ര​ണ്ട് ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ഓ​ഫ്റോ​ഡ് സ്റ്റേ​റ്റ് ചാ​ന്പ്യ​ന്‍​ഷി​പ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഗ​വാ​സ് കോ​ട​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ഇ​ന്നും നാ​ളെ​യു​മാ​യി ഓ​ഫ് റോ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഈ​രൂ​ട്ടി​ലെ തു​ഷാ​ര​ഗി​രി അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ൽ ന​ട​ക്കും. ഇ​ന്ന് ന​ട​ക്കു​ന്ന ചാ​ന്പ്യ​ന്‍​ഷി​പ്പി​ന്‍റെ സ​മ്മാ​ന​ദാ​നം എം​എ​ല്‍​എ ലി​ന്‍റോ ജോ​സ​ഫും നാ​ളെ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ സ​മ്മാ​ന​ദാ​നം ക​ള​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​റും നി​ര്‍​വ​ഹി​ക്കും.