സ്‌​കൂ​ള്‍ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Monday, June 24, 2024 3:59 AM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം വി​ജ​യ​മാ​താ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ സ്‌​കൂ​ള്‍ പാ​ര്‍​ല​മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ ബീ​ന സ​ത്യ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

തു​ട​ര്‍​ന്ന് വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഫ്ള​വേ​ഴ്സ് മ്യൂ​സി​ക്ക​ല്‍ വൈ​ഫ് ഫെ​യിം ഡോ. ​അ​മ​ലു എം. ​ബാ​ബു നി​ര്‍​വ​ഹി​ച്ചു.

നേ​ച്ച​ര്‍ ക്ല​ബ്, സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ക്ല​ബ്, ലി​റ്റ​റ​റി ക്ല​ബ്, ക​ലാ കാ​യി​ക ആ​യോ​ധ​ന ക്ല​ബ്ബു​ക​ള്‍, സ്‌​കൂ​ള്‍ ബാ​ന്‍റ്, എ​ഐ റോ​ബോ​ട്ടി​ക്, ആ​ര്‍​ട്ട് ആ​ൻ​ഡ് ക്രാ​ഫ്റ്റ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്.