വി​ദ്യാ​ഭ്യാ​സ​ ബ​ന്ദ് ജി​ല്ല​യി​ല്‍ പൂ​ര്‍​ണം; ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Saturday, June 22, 2024 5:24 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ല്‍ പ്ല​സ് വ​ണ്‍ സീ​റ്റ് അ​ധി​ക ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചി​നു നേ​രെ ന​ട​ന്ന ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ ബ​ന്ദ് പൂ​ര്‍​ണം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ​ട​ക്കം 21 പേ​രെ റി​മാ​ന്‍​ഡ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​സ​നൂ​ജ്, റ​നീ​ഫ് മു​ണ്ടോ​ത്ത്, ഫാ​യി​സ് ന​ടു​വ​ണ്ണൂ​ര്‍, പി.​എം. ഷ​ഹ​ബാ​സ്, മു​ഹ​മ്മ​ദ് യാ​സീ​ന്‍, എ​ന്‍.​പി. റാ​ഫി, ഷാ​ഹി​യ ബ​ഷീ​ര്‍, അ​ബ്ദു​ള്‍ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.