ആശാ പ്രവർത്തകർ ഉപവാസം സംഘടിപ്പിച്ചു
1536389
Tuesday, March 25, 2025 8:23 AM IST
എടക്കര: സെക്രട്ടറിയേറ്റ് പടിക്കലിൽ ആശമാർ നടത്തുന്ന നിരാഹാര സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് എടക്കരയിൽ ആശാ പ്രവർത്തകർ ഉപവാസം സംഘടിപ്പിച്ചു. കരുനെച്ചി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ സമരം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.
എടക്കര പഞ്ചായത്ത് കോ ഓർഡിനേറ്റർ വാഹിദ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ബാബു തോപ്പിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ്, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, കെ.സി. ഷാഹുൽ ഹമീദ്, ശരീഫ് എടക്കര, വിനോദ് കരിന്പനക്കൽ, സരള രാജപ്പൻ എന്നിവർ പ്രസംഗിച്ചു. ട്രീസ, സ്വപ്ന, സിന്ധു പ്രകാശ്, ലിസി തോമസ്, സുലൈഖ മാന്പള്ളി എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.