പട്ടികജാതി വിദ്യാർഥികൾക്ക് പ്രീമെട്രിക് ഹോസ്റ്റൽ ഒരുങ്ങുന്നു
1548924
Thursday, May 8, 2025 6:03 AM IST
പെരിന്തൽമണ്ണ: പട്ടികജാതി വിദ്യാർഥികൾക്ക് ഇനി സ്വന്തമായി പ്രീമെട്രിക് ഹോസ്റ്റൽ. 2015 ൽ ഭരണാനുമതി ലഭിക്കുകയും 2019 ൽ കെട്ടിട നിർമാണം ആരംഭിക്കുകയും ചെയ്ത ഹോസ്റ്റൽ തച്ചിങ്ങനാടത്താണ്. 1.15 കോടി തുക ഉപയോഗിച്ച് കെട്ടിടത്തിന്റെ ആദ്യഘട്ട നിർമാണം തുടങ്ങിയിരുന്നു. ലഭ്യമായ ഫണ്ട് തീർന്നതിനാൽ നിർമാണം നിലച്ചു.
പിന്നീട് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടൽ മൂലവും ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ സഹകരണത്തോടെയും കെട്ടിട നിർമാണം പൂർത്തീകരിക്കുന്നതിന് മൂന്നരക്കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ഇതോടെ പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടം സജ്ജമാകും.