രണ്ടു കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
1548632
Wednesday, May 7, 2025 5:13 AM IST
മഞ്ചേരി: വിൽപ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ബർധമാൻ സ്വദേശി റഫീക്കുൾ ഷേഖിനെയാണ് (37) പോലീസ് ഇൻസ്പെക്ടർ വി. പ്രതാപ് കുമാർ അറസ്റ്റ് ചെയ്തത്.
മഞ്ചേരി പോലീസും മലപ്പുറം ഡാൻസാഫ് ടീമും ചേർന്ന് തൃക്കലങ്ങോട് 32 ൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജുവിന്റെ മേൽനോട്ടത്തിൽ എസ്ഐ വിശ്വനാഥൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ തൗഫീഖ് മുബാറക്ക്, സിവിൽ പോലീസ് ഓഫീസർമാരായ ഷറഫുദീൻ, രേഖ,
ഡാൻസാഫ് ടീം അംഗങ്ങളായ ഐ.കെ. ദിനേഷ്, രഞ്ജിത്ത് രാജേന്ദ്രൻ, പി. സലീം, കെ.കെ. ജസീർ, വി.പി. ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ കേസ് അന്വേഷണം നടത്തുന്നത്.