എൻഎസ്എസ് കരയോഗം ഓഫീസ് ഉദ്ഘാടനം ചെയ്തു
1549192
Friday, May 9, 2025 6:02 AM IST
വെട്ടത്തൂർ: നായർ സർവീസ് സൊസൈറ്റി കർക്കിടാംകുന്ന് വെട്ടത്തൂർ കരയോഗം ഓഫീസ് ഉണ്ണിയാലിൽ തുറന്നു. മണ്ണാർക്കാട് താലൂക്ക് യൂണിയന് കീഴിൽ പ്രവർത്തനം തുടങ്ങിയ കരയോഗത്തിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓഫീസ് ആരംഭിച്ചത്.
താലൂക്ക് യൂണിയൻ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാർ ഉദ്ഘാടനം ചെയ്തു. കർക്കിടാംകുന്ന് എൻഎസ്എസ് കരയോഗം പ്രസിഡന്റ് മോഹൻദാസ് കാരൂത്ത് അധ്യക്ഷത വഹിച്ചു.
താലൂക്ക് യൂണിയൻ സെക്രട്ടറി രാഹുൽ, ജയപ്രകാശ് വരവത്ത്, വാർഡ് മെംബർ അനിത വിത്തനോട്ടിൽ, എം. രാജൻ, ടി.വി. ഉണ്ണികൃഷ്ണൻ, അജിത നന്ദകുമാർ, രാമദാസ്, എം.വി.അനിൽകുമാർ, പി. രാധാകൃഷ്ണൻ, എ. വിനോദ്, കരയോഗം സെക്രട്ടറി കെ.പി. രാജരാജൻ, ട്രഷറർ രാജേഷ് കാരൂത്ത് എന്നിവർ പ്രസംഗിച്ചു.