വനിതകൾക്കായി കംപ്യൂട്ടർ പരിശീലനം
1549188
Friday, May 9, 2025 6:02 AM IST
രാമപുരം: മഞ്ഞളാംകുഴി അലി എംഎൽഎയുടെ സ്ത്രീശാക്തീകരണ പരിപാടിയുടെ ഭാഗമായി രാമപുരം ജെംസ് കോളജിന്റെ സഹകരണത്തോടെ വനിതകൾക്കായി സ്മാർട്ട്ഫോണും കന്പ്യൂട്ടറും ഉപയോഗിക്കുന്നതിന് പരിശീലനം സംഘടിപ്പിച്ചു.
മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈൻ പർച്ചേസിംഗ്, ഇന്റർനെറ്റ് സുരക്ഷ, ഓണ്‍ലൈൻ ബാങ്കിംഗ്, സർക്കാർ സേവനങ്ങൾ ഉപയോഗപ്പെടുത്തൽ, സോഷ്യൽ മീഡിയയുടെ ഉപയോഗം തുടങ്ങിയ നൂതന വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു പരിശീലനം നൽകിയത്.
ജെംസ് കോളജ് അസിസ്റ്റന്റ് പ്രഫ. ബിൻഷാദ് കളത്തിങ്ങൽ, പി.കെ. അനൂസ് ബാബു എന്നിവർ ക്ലാസുകളെടുത്തു. മണ്ഡലത്തിനകത്തും പുറത്തുമുള്ള വനിതകൾ പങ്കെടുത്തു.
കോളജ് വൈസ് ചെയർമാൻ എം. വാസുദേവൻ, വൈസ് പ്രിൻസിപ്പൽ നവാസ്, ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. ഫിനോസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ലത്തീഫ് അസ്ലം എന്നിവർ പ്രസംഗിച്ചു. വരും ദിവസങ്ങളിലും ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് എംഎൽഎ അറിയിച്ചു.