കലാകാരദിനം ആചരിച്ചു
1549195
Friday, May 9, 2025 6:05 AM IST
പെരിന്തൽമണ്ണ: കലാകാരൻമാരുടെ ദേശീയ സംഘടനയായ ന്ധനൻമന്ധ പെരിന്തൽമണ്ണ മേഖല കലാകാര ദിനാചരണമായ ന്ധസർഗാഞ്ജലി 2025ന്ധ സംഘടിപ്പിച്ചു. സംഗീതജ്ഞ ഡോ. ശ്രീദേവി അങ്ങാടിപ്പുറം രബീന്ദ്ര സംഗീതം ആലപിച്ച് ഉദ്ഘാടനം ചെയ്തു. എം.പി.മണി അധ്യക്ഷനായിരുന്നു.
അമ്മു സുന്ദരൻ, നൻമ ജില്ലാ സെക്രട്ടറി സജിത്ത് പൂക്കോട്ടുംപാടം, കെ.കെ. മുഹമ്മദലി, എം. നാരായണൻകുട്ടി, ശില്പി രാമകൃഷ്ണൻ, തേലക്കാട് സർഗ വനിത കമ്മിറ്റിയംഗം രാധാമണി, നാടൻപാട്ട് വിദഗ്ധൻ പ്രതീഷ് ആലിപ്പറന്പ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.