കാറും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു
1548452
Tuesday, May 6, 2025 10:21 PM IST
പെരിന്തൽമണ്ണ: കാറും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു. വലന്പൂർ ഏറാന്തോട് ചാത്തനല്ലൂർ മഹല്ലിലെ തയ്യിൽ ഷഫീഖ് എന്ന നാണിയുടെ ഭാര്യ റഹ്മത്തുന്നീസ(35) യാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി പട്ടിക്കാട് വച്ച് മകൻ ഓടിച്ച ബൈക്കിൽ യാത്ര ചെയ്യവേ കാറുമായി കൂട്ടിയിടിച്ചാണ് അപകടം. തുടർന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മണ്ണാർമല പച്ചിരിയിലെ പരേതനായ മുക്കാട്ടിൽ മുഹമ്മദിന്റെ മകളാണ്.
മക്കൾ: മുഹമ്മദ് അൻഷിത്, ഫാത്തിമ, ഫാത്തിമ മിൻഷ (മൂവരും വിദ്യാർഥികൾ).