അനധികൃത മണ്ണ്-മണൽ കടത്ത്; ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ ഏജന്റുമാർ
1548627
Wednesday, May 7, 2025 5:13 AM IST
തേഞ്ഞിപ്പലം: പോലീസിന്റെ കണ്ണുവെട്ടിച്ചും സ്വാധീനിച്ചും മണ്ണ്-മണൽക്കടത്ത്. പോലീസ് സ്റ്റേഷനിൽ നിന്ന് പട്രോളിംഗ് വാഹനം പുറത്തിറങ്ങുന്നതും തിരിച്ചുകയറുന്നതും വരെ അപ്പപ്പോൾ അറിയിക്കാൻ ഏജന്റുമാർ. അതിനാൽ പിടിക്കപ്പെടുന്നത് നാമമാത്രം. ദിവസക്കൂലിക്ക് ആളെ നിർത്തിയാണ് മണ്ണ്-മണൽ മാഫിയ പോലീസ്-റവന്യൂ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നത്.
അതേസമയം വാഹനപരിശോധനക്ക് ഉദ്യോഗസ്ഥർ ഇറങ്ങുന്നത് അനധികൃത കടത്തുകാരെ രഹസ്യമായി അറിയിക്കുന്ന ചില ഓഫീസ് സഹപ്രവർത്തകരുമുണ്ട്. ജിയോളജി വകുപ്പിന്റെ ഉൾപ്പെടെ അനുമതിയില്ലാതെ പല മേഖലകളിലും രാത്രികാലങ്ങളിൽ അനധികൃത മണ്ണ്-മണൽക്കടത്ത് സജീവമാണ്. എന്നാൽ പകൽ സമയങ്ങളിലും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും കണ്ണുവെട്ടിച്ചും ഇതുതുടരുന്നു.