ലഹരിക്കെതിരേ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു
1548636
Wednesday, May 7, 2025 5:18 AM IST
അങ്ങാടിപ്പുറം: ലഹരി വിപത്തിനെതിരേ അരിപ്ര ഗ്രാമിക ഗ്രന്ഥാലയവും വൃന്ദാവൻ ക്ലബും സംയുക്തമായി മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. താഴെ അരിപ്ര മുത്തപ്പൻകാവ് പുതുമനപാടത്ത് 200ലധികം പ്രദേശവാസികൾ സൃഷ്ടിച്ച മനുഷ്യച്ചങ്ങല പെരിന്തൽമണ്ണ താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് സി. ശശികുമാർ ഉദ്ഘാടനം ചെയ്തു.
കെ. കാളിദാസൻ അധ്യക്ഷനായിരുന്നു. ലൈബ്രറി കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി എം. മുഹമ്മദ് ബഷീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എ. അഷറഫ്, എം.ടി. രാജേഷ്, എം.കെ. അരുണ്‍, റഫീഖ് മച്ചഞ്ചേരി, ഷമീർ ബാബു, കെ. രജീഷ്, എം.കെ. സുദീപ് എന്നിവർ നേതൃത്വം നൽകി. വായനശാല സെക്രട്ടറി പി.കെ. അഹമ്മദ്കുട്ടി സ്വാഗതവും ഷുഹൂദ് നന്ദിയും പറഞ്ഞു.