വോട്ടർ പട്ടികയിൽ പരാതികളുണ്ടെങ്കിൽ അപ്പീൽ നൽകാം
1548917
Thursday, May 8, 2025 5:55 AM IST
മലപ്പുറം: വോട്ടർ പട്ടികയിൽമേൽ പരാതികൾ ഉണ്ടെങ്കിൽ അപ്പീൽ നൽകാമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു. 263 ബൂത്ത് ലെവൽ ഓഫീസർമാർ (ബിൽഒ) വീടുകൾതോറും നടത്തിയ ഫീൽഡ് സർവേയ്ക്ക് ശേഷം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
എല്ലാ രാഷ്ട്രീയ പാർട്ടികളും കരട് വോട്ടർ പട്ടിക പരിശോധിക്കുന്നതിനായി 789 ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിച്ചു. അവകാശവാദങ്ങളും എതിർപ്പുകളും പരിഹരിച്ച ശേഷം അന്തിമ വോട്ടർ പട്ടിക അസിസ്റ്റന്റ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ ഇക്കഴിഞ്ഞ അഞ്ചിന് പ്രസിദ്ധീകരിക്കുകയും രാഷ്ട്രീയ പാർട്ടികൾക്കും പകർപ്പ് കൈമാറുകയും ചെയ്തിട്ടുള്ളതാണ്.
1950 ലെ ആർപി ആക്ട് പ്രകാരം ഇലക്ട്രൽ രജിസ്ട്രാർ ഓഫീസറുടെ തീരുമാനത്തിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അപ്പീൽ നൽകാവുന്നതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തിൽ ആരെങ്കിലും തൃപ്തരല്ലെങ്കിൽ ചീഫ് ഇലക്ടറൽ ഓഫീസർക്ക് അപ്പീൽ നൽകാവുന്നതാണെന്നും ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു.