പനങ്ങാങ്ങര 38- മേക്കുളന്പ റോഡ് നവീകരിച്ചു
1548918
Thursday, May 8, 2025 5:55 AM IST
പുഴക്കാട്ടിരി: ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ നിന്ന് 15 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച പനങ്ങാങ്ങര 38 - മേൽക്കുളന്പ റോഡ് മഞ്ഞളാംകുഴി അലി എംഎൽഎ നാടിന് സമർപ്പിച്ചു. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് അധ്യക്ഷ ചക്കച്ചൻ ഉമ്മുകുൽസു അധ്യക്ഷത വഹിച്ചു.
വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മൂസക്കുട്ടി, വികസന സ്ഥിരം സമിതി ചെയർപേഴ്സണ് കദീജബീവി, സക്കീർ ഹുസൈൻ, പൂളക്കൽ ആത്തിക, റജീന, പാലപ്ര മൈമൂന, കെ.പി. റംല, അലി ആലിക്കൽ, സക്കീർ മേലേടത്ത്, നാസർ കുഴിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.
35 വർഷത്തിനു ശേഷം മലപ്പുറം സഹകരണ ആശുപത്രിയിൽ നിന്ന് വിരമിച്ച നഴ്സ് കുഞ്ഞിമ്മയെയും ഏറ്റവും മികച്ച ഒന്നാം ക്ലാസ് അധ്യാപികയായി സംസ്ഥാന മികവഴക് അവാർഡ് ലഭിച്ച എ.പി. പ്രസന്നയെയും ചടങ്ങിൽ ആദരിച്ചു.