കുടിവെള്ള സ്രോതസിന് സമീപം മാലിന്യം തള്ളി
1548427
Tuesday, May 6, 2025 7:48 AM IST
നിലന്പൂർ: കുടിവെള്ള സ്രോതസിന് സമീപം സാമൂഹികവിരുദ്ധർ കോഴി മാലിന്യം തള്ളി. ഇടിവണ്ണ വലിയകുളത്തിൽ ആൻഡ്രൂസിന്റെ വീടിന് സമീപമുള്ള കിണറിനോട് ചേർന്നാണ് എട്ട് ചാക്കുകളിലായി ഞായറാഴ്ച രാത്രി കോഴി മാലിന്യങ്ങൾ ഉൾപ്പെടെ തള്ളിയത്.
പിക്കപ് വാനിൽ നിലന്പൂർ ഭാഗത്ത് നിന്ന് എത്തിയ വാഹനത്തിൽ നിന്നാണ് കോഴി മാലിന്യങ്ങൾ ഉൾപ്പെടെ തള്ളിയത്. രാത്രി വാഹനം തിരിക്കുന്ന ശബ്ദംകേട്ട് ആളുകൾ പിന്നാലെ എത്തിയെങ്കിലും ഇതിനകം വാഹനം വേഗത്തിൽ ഓടിച്ച് പോയതിനാൽ നന്പർ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇടിവണ്ണ അകന്പാടം ഭാഗങ്ങളിലെ സിസി ടിവികൾ പരിശോധിച്ചാൽ വാഹനം കണ്ടെത്താൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാത്രിയുടെ മറവിൽ ഇടിവണ്ണക്കും വെണ്ണേക്കോടിനുമിടയിൽ കോഴി മാലിന്യങ്ങൾ ഉൾപ്പെടെ സാമൂഹിക വിരുദ്ധർ തള്ളുന്നത് വർധിച്ച് വരികയാണ്.