മഞ്ചേരി ജസീല ഫ്ളൈ ഓവർ: എംഎൽഎ യോഗം വിളിച്ചു
1548429
Tuesday, May 6, 2025 7:48 AM IST
മഞ്ചേരി: മഞ്ചേരി ജസീല ഫ്ളൈ ഓവർ സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അഡ്വ. യു.എ. ലത്തീഫ് എംഎൽഎ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഭൂവുടമസ്ഥരുടെയും യോഗം വിളിച്ചുചേർത്തു. മതിയായ നഷ്ടപരിഹാരം ലഭിക്കുകയാണെങ്കിൽ ഭൂമി വിട്ടു നൽകുന്നത് ആലോചിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത ഭൂവുടമസ്ഥർ അറിയിച്ചു.
പുതുക്കിയ എസ്റ്റിമേറ്റും റിപ്പോർട്ടും ഗവണ്മെന്റിന് സമർപ്പിക്കും. എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സണ്‍ വി.എം. സുബൈദ, നഗരസഭ വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരം സമിതി ചെയർപേഴ്സണ്‍ സി. സക്കീന, നഗരസഭ കൗണ്‍സിലർമാരായ അഡ്വ. ബീന ജോസഫ്, എൻ.കെ. ഉമ്മർഹാജി, ഹുസൈൻ മേച്ചേരി, അഷറഫ് കാക്കേങ്ങൽ, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ സി. റിജോറിന്ന, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വിനോദ് കുമാർ ചാലിൽ, അസിസ്റ്റന്റ് എൻജിനിയർ ടി.ആർ. ജിതിൻ, ഓവർസിയർമാർ പങ്കെടുത്തു.