സമ്മേളനങ്ങൾക്ക് തുടക്കം: മുസ്ലിം ലീഗ് പാതാക്കര മേഖല ഓഫീസ് ഉദ്ഘാടനം 19ന്
1549193
Friday, May 9, 2025 6:02 AM IST
പെരിന്തൽമണ്ണ: പാതായ്ക്കര മേഖല മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസ് 19ന് വൈകുന്നേരം ഏഴിന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പച്ചീരി നഫീസ സൗജന്യമായി നൽകിയ നാല് സെന്റ് സ്ഥലത്താണ് 30 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിച്ചത്. കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പോഷക സംഘടനകളുടെ സമ്മേളനം 9, 10, 11, 12, 17, 18 തീയതികളിൽ നടക്കും.
ഉദ്ഘാടന സമ്മേളനത്തിൽ എംപിമാരായ പി.വി. അബ്ദുൾ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ, എംഎൽഎമാരായ പി. അബ്ദുൾ ഹമീദ്, ആബിദ് ഹുസൈൻ തങ്ങൾ, നജീബ് കാന്തപുരം, അഡ്വ. എൻ. ഷംസുദീൻ, എ.പി. അനിൽകുമാർ എന്നിവരും പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വനിതാ സമ്മേളനം നടക്കും. പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. കെ.പി. ആസിയ അധ്യക്ഷത വഹിക്കും. സുഹറ മന്പാട്, എം.കെ. റഫീഖ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. നാളെ രാവിലെ ഒന്പതിന് നടക്കുന്ന എംഎസ്എഫ് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് ഉദ്ഘാടനം ചെയ്യും. അഡ്വ. നജ്മ പെൻസീറ മുഖ്യപ്രഭാഷണം നടത്തും.
അൻസാർ പൂവത്തും പറന്പിൽ അധ്യക്ഷനായിരിക്കും. ഞായറാഴ്ച രാത്രി ഏഴിന് നടക്കുന്ന യൂത്ത് ലീഗ് സമ്മേളനം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്യും. പി.പി. സക്കീർ അധ്യക്ഷനാകും.
താമരത്ത്് ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തും. 12ന് രാത്രി ഏഴിന് നടക്കുന്ന പ്രവാസി സംഗമം മഞ്ഞളാംകുഴി അലി എംഎൽഎയും 17ന് വൈകുന്നേരം മൂന്നിന് തൊഴിലാളി സംഗമം മുനവറലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും. 18ന് രാത്രി ഏഴിന് കുടുംബ സംഗമം നടക്കും. ചടങ്ങിൽ മുതിർന്ന പ്രവർത്തകരെ ആദരിക്കും.
വാർത്താസമ്മേളനത്തിൽ പച്ചീരി ഫാറൂഖ്, മുസ്തഫ എന്ന കുഞ്ഞുട്ടി, കുന്നത്ത് സലാം, പച്ചീരി ജലാൽ, താണിയൻ അസീസ്, പുളിക്കൽ ഉണ്ണീൻകുട്ടി എന്നിവർ പങ്കെടുത്തു.