റേഷൻ വ്യാപാരികളുടെ സമ്മേളനവും യാത്രയയപ്പും
1548428
Tuesday, May 6, 2025 7:48 AM IST
മഞ്ചേരി: ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഏറനാട് താലൂക്ക് സമ്മേളനവും യാത്രയയപ്പും മഞ്ചേരി വിബ്ജിയോർ കെൻസ ഹാളിൽ പി. അബ്ദുൾഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന ജില്ലാ സപ്ലൈ ഓഫീസർ ജോസി ജോസഫിന് സംസ്ഥാന ട്രഷറർ എൻ. മുഹമ്മദലി ഹാജി ഉപഹാരം നൽകി.
റേഷൻ വ്യാപാരികളിൽ നിന്ന് ഹജ്ജ് കർമത്തിന് പോകുന്ന ഏറനാട് താലൂക്ക് അസിസ്റ്റന്റ് സപ്ലൈ ഓഫീസർ അബ്ദുൾ ഗഫൂർ, എകെആർആർഡിഎ പ്രസിഡന്റ് എം. മുഹമ്മദ് അഷ്റഫ്, എ.കെ. മൊയ്തീൻ, പുല്ലഞ്ചേരി അബ്ദുള്ള എന്നിവർക്ക് യാത്രയയപ്പ് നൽകി.
ജില്ലാ സെക്രട്ടറി എം. മണി, പെരിന്തൽമണ്ണ താലൂക്ക് പ്രസിഡന്റ് മോയിൻ പള്ളിപ്പുറം, ജില്ലാ സപ്ലൈ ഓഫീസ് സൂപ്രണ്ട് അബ്ദുറഹ്മാൻ, മഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ ശ്രീജ, സലിം മേച്ചേരി, എൻ. അലവി, ഗഫൂർ പുൽപ്പറ്റ, മനാഫ് പന്തല്ലൂർ, മൻസൂർ മലപ്പുറം, മുഹമ്മദ് അരീക്കോട്, താലൂക്ക് സെക്രട്ടറി വല്ലാഞ്ചിറ സക്കീർ, കോടാലി അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു.