രക്താദി സമ്മർദത്തിൽ തളർന്ന ഉമ്മറിന് അമൃതം ആശുപത്രിയിലൂടെ രോഗമുക്തി
1548431
Tuesday, May 6, 2025 7:48 AM IST
പെരിന്തൽമണ്ണ: രക്താദിസമ്മർദത്തിൽ തളർന്ന ഉമ്മറിന് അമൃതം ആശുപത്രിയിലൂടെ രോഗമുക്തി. സൗദി അറേബ്യയിൽ ജോലി ചെയ്യുന്പോഴാണ് 55കാരനായ ഉമ്മർ രക്താദി സമ്മർദത്തെ തുടർന്ന് ഇടത്കൈയും കാലും തളർന്ന് അവശനായത്. തുടർന്ന് സൗദിയിലും പിന്നീട് കൊച്ചിയിലുമെത്തി ചികിത്സ തേടി. അതിനുശേഷമാണ് കഴിഞ്ഞ മാർച്ച് 13ന് പെരിന്തൽമണ്ണ അമൃതം ആയുർവേദ ആശുപത്രിയിൽ എത്തിയത്.
ഇടതുവശം കൈകാലുകളും മുഖവും തളർന്ന അവസ്ഥയിലാണ് അദ്ദേഹമെത്തിയത്. ഡോ.പി. കൃഷ്ണദാസിന്റെയും ഡോ. ഷീബാ കൃഷ്ണദാസിന്റെയും മേൽനോട്ടത്തിൽ പക്ഷാഘാതത്തിന്റെ ചികിത്സാരീതികൾ തയാറാക്കി രോഗിയെ സുഖാവസ്ഥയിലേക്ക് നയിച്ചു.
ആദ്യഘട്ടത്തിലെ ധാന്യാമ്ലസ്വേദനം ഏറെ ഫലപ്രദമായിരുന്നു. നാല് ആഴ്ചയോളം ആയുർവേദ ചികിത്സയും നീന്തൽ ചികിത്സയും നൽകിയപ്പോൾ ഉമ്മറിന് നടക്കാനും കൈകൾ പൊക്കുവാനും കഴിഞ്ഞു. സംസാരിക്കുന്നതിലെ പ്രയാസങ്ങളും മാറി. ഉമ്മറിന്റെ സുഹൃത്തായ മണ്ണാർക്കാട്ടുകാരനായ മുഹമ്മദ് ഹസനും സൗദിയിൽ വച്ച് സ്ട്രോക് ബാധിച്ച് അമൃതത്തിലെത്തി ചികിത്സ തേടിയിരുന്നു. ആൻഡമാനിൽ ബസ് ഡ്രൈവറായ ബാബു, 59 കാരനായ ഹുസൈനും അമൃതത്തിലെ സ്ട്രോക്ക് പുനരധിവാസത്തിലൂടെ കരകയറിയവരാണ്.