അനന്തു സ്മാരക പുരസ്കാരം സി.പി. ബൈജുവിന് സമ്മാനിച്ചു
1548635
Wednesday, May 7, 2025 5:18 AM IST
അങ്ങാടിപ്പുറം: ബാലസാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന അനന്തു(വി.കെ.ബാലചന്ദ്രൻ മാസ്റ്റർ)വിന്റെ സ്മാരകമായി കേരളകലാക്ഷേത്രയും അക്ഷയകേന്ദ്രം സാംസ്കാരിക വേദിയും സംയുക്തമായി നൽകുന്ന അനന്തു സ്മാരക സാഹിത്യപുരസ്കാരം എഴുത്തുകാരൻ സി.പി.ബൈജുവിന് സമ്മാനിച്ചു.
ബൈജുവിന്റെ ’മാറ്റ് ’എന്ന ചെറുകഥയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. കലാക്ഷേത്രയുടെ 55-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സ്നേഹസദസിൽ സാഹിത്യകാരൻ സി.വാസുദേവൻ പുരസ്കാരം സമ്മാനിച്ചു. എം.ജി.ശ്രീരാം അധ്യക്ഷത വഹിച്ചു.
കേരളകലാക്ഷേത്ര സ്ഥാപകൻ വി.പദ്മനാഭൻ, സഹകരണ ബാങ്ക് പ്രസിഡന്റും പഞ്ചായത്തംഗവുമായ വി.സുനിൽബാബു, അക്ഷയ സാംസ്കാരിക വേദി ചെയർമാൻ കെ.വി.ദാസ്, ഭഗവാൻ ഉണ്ണികൃഷ്ണൻ, കെ.ബി.ഉമ, കലാമണ്ഡലം അംബിക, സി.പി.ബൈജു, നൃത്താധ്യാപിക ബിന്ദുകണ്ണൻ, കെ.സി.അയ്യപ്പൻ, സംഗീതജ്ഞ ശ്രീദേവി അങ്ങാടിപ്പുറം എന്നിവർ പ്രസംഗിച്ചു.
ഈ വർഷത്തെ കഥകളി പുരസ്കാരം ഐശ്വര്യ ലക്ഷ്മിക്ക് സമ്മാനിച്ചു. ചാവേർത്തറ പുഷ്പാർച്ചനക്ക് ശേഷം ഘോഷയാത്രയും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.