അങ്ങാടിപ്പുറത്ത് മിനി ലോറിക്ക് തീപിടിച്ചു
1548432
Tuesday, May 6, 2025 7:48 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പരിയാപുരം റോഡിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിയിൽ അഗ്നിബാധ. മുക്കത്ത് നിന്ന് പട്ടാന്പിയിലേക്ക് പോവുകയായിരുന്ന ലോറിക്ക് അങ്ങാടിപ്പുറത്ത് വച്ചാണ് തീ പിടിച്ചത്.
ലോറിയിൽ ഉണ്ടായിരുന്ന പഴയ ഫ്രിഡ്ജ്, വാഷിംഗ് മെഷീനുകൾ എന്നിവ കത്തിനശിച്ചു. അങ്ങാടിപ്പുറം പരിയാപുരം റോഡിലേക്ക് കയറിയ ഉടനെയാണ് അഗ്നിബാധ ഉണ്ടായത്. ഇതിന്റെ കുറച്ചു മുന്പ് തന്നെ വാഹനത്തിന്റെ പിറകിൽ നിന്ന് പുകവരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
സമീപത്തെ കെഎസ്എഫ്ഇ ധനകാര്യ സ്ഥാപനത്തിൽ നിന്നും മറ്റൊരു കടയിൽ നിന്നും അഗ്നിരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചാണ് തീയണച്ചത്. അങ്ങാടിപ്പുറത്തെ ഓട്ടോ ഡ്രൈവർമാരും സാമൂഹിക പ്രവർത്തകൻ ഷബീർ മാഞ്ഞാന്പ്രയുമാണ് തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. വിവരമറിഞ്ഞ് പെരിന്തൽമണ്ണയിൽ നിന്ന് ഫയർഫോഴ്സ്, ട്രോമാ കെയർ പ്രവർത്തകർ എത്തുന്പോഴേക്കും തീയണച്ചിരുന്നു.