കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ
1548913
Thursday, May 8, 2025 5:55 AM IST
പെരിന്തൽമണ്ണ: കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പട്ടിക്കാട് കണ്യാല ഓട്പറന്പിൽ അജ്മലി (26)നെ തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ മലപ്പുറം ജില്ലയിൽ ഒരു വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഉത്തരവ് ലംഘിച്ച് പ്രതി വീട്ടിൽ എത്തിയതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്.
പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നിർദേശ പ്രകാരം മേലാറ്റൂർ സബ് ഇൻസ്പെക്ടർ എം. രമേഷ്, എഎസ്ഐ വിനോദ്, എസ്സിപിഒ രഘുനാഥൻ കുന്നപ്പള്ളി, പ്രശാന്ത് പയ്യനാട്, രാജൻ കണ്ണങ്കോട്,
യൂസഫ് ഉരുണിയൻ, സിപിഒ ഷിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്യാലയിൽ വച്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ്- രണ്ട് കോടതിയിൽ ഹാജരാക്കി.