കേന്ദ്ര സർക്കാർ വർഗീയ ചേരിതിരിവുണ്ടാക്കുന്നു: സിപിഐ
1548919
Thursday, May 8, 2025 5:55 AM IST
പെരിന്തൽമണ്ണ: രാജ്യത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്ന് സിപിഐ മണ്ഡലം കമ്മിറ്റി യോഗം വിലയിരുത്തി. സിപിഐ പെരിന്തൽമണ്ണ മണ്ഡലം സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് മെംബർ വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മറ്റി അംഗം അജിത്ത് കൊളാടി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ബാലകൃഷ്ണൻ, ജില്ലാ കൗണ്‍സിൽ അംഗം എം.എ. അജയകുമാർ, കിസാൻസഭ നേതാവ് തുളസിദാസ് മേനോൻ, പി. സുബ്രഹ്മണ്യൻ, പി. പ്രമീള എന്നിവർ പ്രസംഗിച്ചു.
ഇ. പ്രകാശൻ ആനമങ്ങാട് സെക്രട്ടറിയായി 13 അംഗ മണ്ഡലം കമ്മറ്റിയെ തെരഞ്ഞെടുത്തു.