നിലന്പൂർ, എടക്കര സബ് ട്രഷറി ശിലാസ്ഥാപനം ഇന്ന്
1548914
Thursday, May 8, 2025 5:55 AM IST
എടക്കര: എടക്കര സബ്ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകീട്ട് 4.30ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. എടക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ് അധ്യക്ഷത വഹിക്കും.
എംപിമാരായ പ്രിയങ്ക ഗാന്ധി, പി.വി. അബ്ദുൾവഹാബ്, പി.പി. സുനീർ എന്നിവർ മുഖ്യാതിഥികളായിരിക്കും. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലുൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
നിലന്പൂർ സബ്ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകീട്ട് 3.30ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.
നിലന്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിക്കും. എംപിമാരായ പ്രിയങ്ക ഗാന്ധി, പി.വി. അബ്ദുൽ വഹാബ്, പി.പി. സുനീർ എന്നിവർ മുഖ്യാതിഥികളായിരിക്കും.