ബസ് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
1548453
Tuesday, May 6, 2025 10:21 PM IST
ചെമ്മലശേരി: പെരിന്തൽമണ്ണ പുലാമന്തോൾ ചെമ്മലയിൽ നിന്ന് വയനാട്ടിലേക്ക് സിയാറത്ത് യാത്ര ചെയ്യുന്നതിനിടെ വാഹനാകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.ചെമ്മല മഹല്ലിൽ താമസിച്ചിരുന്ന മണ്ണേങ്ങൽ എളേടത്ത് മൊയ്തീന്റെ മകൻ ഹുസൈൻ (55) ആണ് മരിച്ചത്.
സാരമായി പരിക്കേറ്റ ഹുസൈനെ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 29നായിരുന്നു ഹുസൈൻ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിൽ കർണാടക ആർടിസി ബസ് ഇടിച്ചത്.
ഭാര്യ: ബീക്കുട്ടി. മക്കൾ: ഖൈറുന്നിസ, ഷംസീറ, ഉനൈസ്. മരുമക്കൾ: സുലൈമാൻ (ഓടുപാറ), നൗഫൽ (തത്തനംപുള്ളി). സഹോദരങ്ങൾ: മുഹമ്മദലി, കോമ, മുസ്തഫ സഖാഫി, റഹ്മത്ത്.