ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തു
1536385
Tuesday, March 25, 2025 8:23 AM IST
മലപ്പുറം: ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് നൽകുന്ന ഇലക്ട്രിക് വീൽചെയറിന്റെ മൂന്നാംഘട്ട വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിച്ചു. 29 പേർക്കാണ് വീൽചെയർ നൽകിയത്. 288 പേർക്ക് വീൽചെയർ നൽകുന്നതിന് 3.45 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്.
ആദ്യഘട്ടത്തിൽ 60 പേർക്കും രണ്ടാം ഘട്ടത്തിൽ 196 പേർക്കും വീൽചെയർ നൽകിയിരുന്നു. ഏപ്രിൽ മൂന്നിന് മലപ്പുറം കുന്നുമ്മലിൽ നടക്കുന്ന ക്യാന്പിൽ നാലാംഘട്ട വീൽചെയർ വിതരണം നടക്കും.
ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എ. കരീം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ, സാമൂഹിക നീതി ഓഫീസർ സമീർ മച്ചിങ്ങൽ, സുഭദ്രാ ശിവദാസൻ, ഷഹർബാൻ, ടി.പി. ഹാരിസ്, സെറീന ഹസീബ്, നസീബ അസീസ്, പി.കെ.സി. അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.