മുട്ടിക്കടവ് പാലം മന്ത്രി ഉദ്ഘാടനം ചെയ്തു
1536068
Monday, March 24, 2025 5:55 AM IST
ചുങ്കത്തറ: പുന്നപ്പുഴക്ക് കുറുകെ മുട്ടിക്കടവിൽ നിർമിച്ച പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം എൻ.എ. കരീം, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ. സുരേഷ്, സുസമ്മ മത്തായി,
ചുങ്കത്തറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹാൻസി, നിഷിത മുഹമ്മദ്, പി.വി. പുരുഷോത്തമൻ, വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് ടി. രവീന്ദ്രൻ, താജസക്കീർ, പറന്പിൽ ബാവ, മാത്യു. കെ. ആന്റണി, എം.എ. തോമസ്, വിനീഷ്, പ്രഫ. ഏബ്രഹാം. പി. മാത്യു, പി. മധു, ഷൗക്കത്ത് കോഴിക്കോടൻ, ഹൈജിൻ ആൽബർട്ട്, സി. റിജോ റിന്ന എന്നിവർ പ്രസംഗിച്ചു.
2020-21 ബജറ്റിൽ ഉൾപ്പെടുത്തി 6.20 കോടി രൂപയാണ് സംസ്ഥാന സർക്കാർ പാലം നിർമാണത്തിന് അനുവദിച്ചത്. 90 മീറ്റർ നീളമുള്ള മുട്ടിക്കടവ് പാലത്തിന് നാല് സ്പാനുകളാണുള്ളത്. പാലത്തിന് 7.5 മീറ്റർ വീതിയുള്ള കാര്യേജ് വേയും 1.35 മീറ്റർ വീതി വരുന്ന നടപ്പാതയും ഉൾപ്പെടെ 9.50 മീറ്റർ വീതിയുണ്ട്. മുട്ടിക്കടവ് ഭാഗത്ത് 217 മീറ്റർ നീളവും പള്ളിക്കുത്ത് ഭാഗത്ത് 80 മീറ്റർ നീളവുള്ള അപ്രോച്ച് റോഡും നിർമിച്ചിട്ടുണ്ട്.