ചുങ്കത്തറ മാർത്തോമ സ്കൂളിൽ ലഹരി വിരുദ്ധ കാന്പയിൻ
1536064
Monday, March 24, 2025 5:55 AM IST
ചുങ്കത്തറ: ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ കാന്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ലോക്കൽ മാനേജർ റവ. ജിനു ഈപ്പൻ കുര്യൻ വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രിൻസിപ്പൽ ഉമ്മൻമാത്യു ലഹരി വിരുദ്ധ കിരീടം വിദ്യാർഥികളെ അണിയിച്ചു.
പ്രധാനാധ്യാപിക ഷൈനി ജോസഫ്, സ്റ്റാഫ് സെക്രട്ടറി പി.ടി. സജിമോൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഐബിൻ ജേക്കബ്, ബീന ബേബി, റോബിൻ ഏബ്രഹാം, ജോയൽ ജേക്കബ് എന്നിവർ പ്രസംഗിച്ചു.