കിണറ്റിൽ വീണ കുട്ടികളെ രക്ഷപ്പെടുത്തി
1535659
Sunday, March 23, 2025 5:46 AM IST
വണ്ടൂർ: കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുട്ടികളെ രക്ഷപ്പെടുത്തി. വണ്ടൂർ കൂരാട് പനംപൊയിൽ മില്ലുംപടിയിലെ റോഡരികിലെ കിണറ്റിലാണ് കുട്ടികൾ അബദ്ധത്തിൽ വീണത്. കിണറിന് പതിനൊന്ന് കോൽ താഴ്ചയുണ്ടായിരുന്നു. ബന്ധുക്കളായ മാഞ്ചേരി കുരിക്കൾ ഷറഫുദീന്റെ മകൻ എട്ടുവയസുകാരൻ അഷ്ഫിൻ, അബ്ദുൾ സലാമിന്റെ 13 വയസുള്ള മകൻ മുഹമ്മദ് ഫഹീം എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
വീടിന്റെ നിർമാണം നടക്കുന്ന സ്ഥലത്തെ ആൾമറയില്ലാത്ത കിണറ്റിലേക്കാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെ കളിക്കുന്നതിനിടെ കുട്ടികൾ വീണത്. ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് കുട്ടികളെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.