ഡിജിറ്റൽ സാക്ഷരത നേടി ആലിപ്പറന്പ് പഞ്ചായത്ത്
1535658
Sunday, March 23, 2025 5:46 AM IST
പെരിന്തൽമണ്ണ: ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ പഞ്ചായത്തായി ആലിപ്പറന്പ് ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. സംസ്ഥാന സാക്ഷരത മിഷൻ അഥോറിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് "ഈ മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതി'. ആലിപ്പറന്പ് ഗ്രാമപഞ്ചായത്തിനെ ഡിജിറ്റൽ സാക്ഷരത നേടിയ മലപ്പുറം ജില്ലയിലെ ആദ്യ പഞ്ചായത്തായി ജില്ലാ പഞ്ചായത്ത് ഏലംകുളം ഡിവിഷൻ മെന്പർ കെ.ടി. അഷറഫാണ് പ്രഖ്യാപിച്ചത്.
ചടങ്ങിൽ ആലിപ്പറന്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജാമോൾ മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാ മിഷൻ അസിസ്റ്റന്റ്
കോ ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു.
സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ദീപ ജയിംസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എച്ച്. ഹമീദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി. ഹംസക്കുട്ടി, ക്ഷേമകാര്യ ചെയർപേഴ്സണ് ജൂബില ലത്തീഫ്, അംഗങ്ങളായ ബാലസുബ്രഹ്മണ്യൻ, ലീന, ശാന്തിനി, പി.പി. രാജേഷ്, സരോജ ദേവി,വസന്ത, പി.ടി. അന്പിളി തുടങ്ങിയവർ പ്രസംഗിച്ചു.
ടങ്ങിൽ പ്രായം കൂടിയ പഠിതാക്കളായ ബാലകൃഷ്ണൻ നായർ, വള്ളിക്കുട്ടി എന്നിവരെ ആദരിച്ചു. സർവേക്ക് നേതൃത്വം നൽകിയ എംഇഎസ് കോളജിനെയും ആദരിച്ചു. റിസോഴ്സ്പേഴ്സണ്മാരായ ആർപിമാർക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.