പെരിന്തൽമണ്ണ മംഗലംകുളം ശുചീകരിച്ചു
1535654
Sunday, March 23, 2025 5:46 AM IST
പെരിന്തൽമണ്ണ: ലോക ജലദിനത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി മഞ്ചേരി, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പെരിന്തൽമണ്ണയുടെയും പിടിഎം ഗവണ്മെന്റ് കോളജ്, എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ 31-ാം വാർഡിലുള്ള മംഗലംകുളം ശുചീകരിച്ചു.
പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും സ്പെഷൽ ജഡ്ജുമായ എസ്. സൂരജിന്റെ നിർദേശപ്രകാരം രാവിലെ ഒന്പതിനാരംഭിച്ച പ്രവൃത്തി 11.30 വരെ നീണ്ടു.
ശുചീകരണ പ്രവർത്തങ്ങൾക്ക് വാർഡ് മെന്പർ അഡ്വ. ഷാൻസി, എൻഎസ്എസ് യൂണിറ്റിന്റെ ചുമതലയുള്ള പ്രഫ. അനില, അധ്യാപകരായ എം. ബിബിഷ്, പി. ഷബ്ന, നൂറുക്കണക്കിന് എൻഎസ്എസ് വോളണ്ടിയർമാർ, പിഎൽവിമാരായ അബൂബക്കർ, ഷാഹുൽ എന്നിവർ നേതൃത്വം നൽകി.
പത്ത് സെന്റിലധികമുള്ള മംഗലംകുളം കാടുമൂടി പായൽ നിറഞ്ഞ അവസ്ഥയിലായിരുന്നു. ശുചീകരണത്തിന് നാട്ടുകാരുടെ സഹായവുമുണ്ടായിരുന്നു. പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലൈഫ് ജാക്കറ്റും മറ്റും അഗ്നിരക്ഷാ സേന നൽകി.