എംഇഎ കോളജിൽ ലഹരി വിരുദ്ധ ബോധവത്കരണം
1535394
Saturday, March 22, 2025 5:41 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ എംഇഎ എൻജിനിയറിംഗ് കോളജ് വിമൻസ് ഡെവലപ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി. അഡ്മിനിസ്ട്രേഷൻ മാനേജർ സി.കെ. സുബൈർ, വൈസ് പ്രിൻസിപ്പൽ പ്രഫ. ഹനീഷ് ബാബു എന്നിവരുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ഡോ. ജെ. ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവർത്തകനും ആന്റി-ഡ്രഗ് കാന്പയിനറുമായ ഫിലിപ് മന്പാട് മുഖ്യപ്രഭാഷണം നടത്തി. സിവിൽ എൻജിനിയറിംഗ് മേധാവി ഡോ. ഹേമനളിനി അധ്യക്ഷത വഹിച്ചു. ഡോ. ജീജ മേനോൻ പ്രസംഗിച്ചു.
കോളജിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സെഷനിൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ ഭീകരതയും സമൂഹത്തിൽ അതുണ്ടാക്കുന്ന ദുരിതങ്ങളും വിശദീകരിച്ചു. കോളജിലെ വിദ്യാർഥികളും അധ്യാപക-അധ്യാപകേതര ജീവനക്കാരും പങ്കെടുത്തു. സമാപനമായി ലഹരിക്കെതിരേ പ്രതിജ്ഞയെടുത്തു.