നവീകരിച്ച കുറുന്പലങ്ങോട് കുടുംബാരോഗ്യ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
1535392
Saturday, March 22, 2025 5:41 AM IST
ചുങ്കത്തറ: നവീകരിച്ച കുറുന്പലങ്ങോട് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. "ആർദ്രം’ പദ്ധതിയുടെ ഭാഗമായാണ് കുറുന്പലങ്ങോട് കുടുംബാരോഗ്യ കേന്ദ്രം നവീകരിച്ചത്. 15.5 ലക്ഷം രൂപ എൻഎച്ച്എം മുഖേനയും 22.97 ലക്ഷം രൂപ ചുങ്കത്തറ ഗ്രാമപഞ്ചായത്ത് മുഖേനയും ചെലവഴിച്ചായിരുന്നു നവീകരണം.
ഫാർമസി സ്റ്റോർ, ആധുനിക രീതിയിലുള്ള ഒപി കൗണ്ടർ, രണ്ട് പരിശോധനാ മുറികൾ, ഓഫീസ് മുറി, നഴ്സിംഗ് സ്റ്റേഷൻ, ഡ്രസിംഗ് റൂം, ഐയുഡി റൂം, പരിരക്ഷ റൂം, പബ്ലിക് ഹെൽത്ത് വിംഗ് റൂം, ആധുനിക ലാബ് സൗകര്യം, കാത്തിരിപ്പ് സ്ഥലം, ഒബ്സർവേഷൻ റൂം, മുലയൂട്ടൽ മുറി, ജീവനക്കാർക്കും രോഗികൾക്കും ശൗചാലയം എന്നിവ ഒരുക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ കെ.ജെ. റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, ചുങ്കത്തറ പഞ്ചയാത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു സത്യൻ, എം.ആർ. ജയചന്ദ്രൻ, ആൻസി, ജില്ലാ പഞ്ചായത്ത് അംഗം എൻ.എ. കരീം, ഗ്രാമപഞ്ചായത്ത് അംഗം ബുഷറാബി, ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത് നൗഷാദ്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ടി.എൻ. അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.