സംസ്ഥാന പരിസ്ഥിതി അവാര്‍ഡ് ഏറ്റുവാങ്ങി
1481977
Monday, November 25, 2024 6:25 AM IST
നിലമ്പൂര്‍: നന്മമരം ഗ്ലോബല്‍ ഫൗണ്ടേഷന് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സംസ്ഥാന പരിസ്ഥിതി അവാര്‍ഡ് നിലമ്പൂര്‍ ഗവ. മാനവേദന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള സമ്മാനിച്ചു.
ഡോ. സൈജു ഖാലിദ്, സി.ആര്. മഹേഷ് എംഎല്‍എ, ഷാജഹാന് രാജധാനി എന്നിവര്‍ പങ്കെടുത്തു. നിലമ്പൂരിലെ ഓരോ വീട്ടിലും ഓരോ ആര്യവേപ്പ് എന്ന ലക്ഷ്യത്തോടെ 2023 ഒക്ടോബറില്‍ നടപ്പാക്കിയ "ആയിരം ആര്യവേപ്പ് നിലമ്പൂരിന്’ എന്ന പദ്ധതിക്കാണ് അംഗീകാരം. സ്കൂളിലെ 100 എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ വനംവകുപ്പിന്റെ സഹായത്തോടെ ശേഖരിച്ച ആര്യവേപ്പ് തൈകള്‍ നിലമ്പൂരിലെ വീടുകളില്‍ സൗജന്യമായി നട്ടുകൊടുക്കുകയാണ് ചെയ്തത്.
പദ്ധതിയുടെ ഉദ്ഘാടനം രാമന്കുത്തില് മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിച്ചിരുന്നു. ഈ വര്‍ഷം പരിസ്ഥിതിദിനത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. എന്‍എസ്എസ് യൂണിറ്റിനു വേണ്ടി വോളണ്ടിയര്‍ ലീഡറായ അഭിനവ് സുജിത്ത്, ദില്ഷാന്, പ്രോഗ്രാം ഓഫീസര്‍ വി.ജി. ലീനാകുമാരി, അധ്യാപകന് കെ.വി. രഞ്ജിത്ത് എന്നിവര്‍ കരുനാഗപ്പള്ളി മെമ്മറീസ് കണ്വന്ഷന് സെന്ററില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്കാരം ഏറ്റുവാങ്ങി.