പെ​രി​ന്ത​ല്‍​മ​ണ്ണ: മൗ​ലാ​ന ഹോ​സ്പി​റ്റ​ല്‍ സ​ര്‍​ജി​ക്ക​ല്‍ സെ​ന്‍റ​റി​ന്‍റെ​യും അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മി​നി​മ​ല്‍ ആ​ക്സ​സ് സ​ര്‍​ജ​ന്‍​സ് ഓ​ഫ് ഇ​ന്ത്യ, അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് സ​ര്‍​ജ​ന്‍​സ് ഓ​ഫ് ഇ​ന്ത്യ, മ​ല​പ്പു​റം സ​ര്‍​ജി​ക്ക​ല്‍ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ലാ​പ്രോ​സ്കോ​പി​ക് ശ​സ്ത്ര​ക്രി​യ​യു​ടെ ര​ണ്ടു​ദി​വ​സ​ത്തെ ത​ല്‍​സ​മ​യ ശി​ല്‍​പ​ശാ​ല​യും തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യും പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ഹോ​സ്പി​റ്റ​ലി​ല്‍ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ഐ​എം​എ പെ​രി​ന്ത​ല്‍​മ​ണ്ണ പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് സ​ര്‍​ജ​ന്‍​സ് ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍, അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മി​നി​മ​ല്‍ ആ​ക്സ​സ് സ​ര്‍​ജ​ന്‍​സ് ഓ​ഫ് ഇ​ന്ത്യ സൗ​ത്ത് സോ​ണ്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​ഒ.​വി. സു​ധീ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തും.

അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മി​നി​മ​ല്‍ ആ​ക്സ​സ് സ​ര്‍​ജ​ന്‍​സ് ഓ​ഫ് ഇ​ന്ത്യ മു​ന്‍ അ​ധ്യ​ക്ഷ​ന്‍ ഡോ. ​സി.​ജെ വ​ര്‍​ഗീ​സ്, എം​ഇ​എ​സ് ഹോ​സ്പി​റ്റ​ലി​ലെ ചീ​ഫ് ക​ണ്‍​സ​ള്‍​ട്ട​ന്റ് സ​ര്‍​ജ​ന്‍ ഡോ. ​സി​ജി​ന്‍, മൗ​ലാ​ന ഹോ​സ്പി​റ്റ​ല്‍ ചീ​ഫ് അ​ന​സ്തേ​ഷ്യോ​ള​ജി​സ്റ്റ് ഡോ. ​പി ശ​ശി​ധ​ര​ന്‍, ഐ​എം​എ സെ​ക്ര​ട്ട​റി ഡോ. ​ഷാം​ജി​ത്, ഡോ. ​മ​ഹേ​ഷ് രാ​ജ​ഗോ​പാ​ല്‍, ഡോ. ​ദി​ലീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍​ന്ന് വി​വി​ധ ശ​സ്ത്ര​ക്രി​യ​ക​ളെ​ക്കു​റി​ച്ചു​ള്ള ദ്വി​ദി​ന ത​ല്‍​സ​മ​യ ശി​ല്‍​പ​ശാ​ല ഇ​വ​ര്‍ ന​യി​ക്കും.