നി​ല​മ്പൂ​ര്‍: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്രി​യ​ങ്കാ ഗാ​ന്ധി​ക്ക് മി​ക​ച്ച ഭൂ​രി​പ​ക്ഷം ന​ല്‍​കി​യ​ത് മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്ന്. വ​ണ്ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ല​ഭി​ച്ച ഭൂ​രി​പ​ക്ഷം 73,276 വോ​ട്ടു​ക​ളാ​ണ്.

വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വോ​ട്ടു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭൂ​രി​പ​ക്ഷം സ​മ്മാ​നി​ച്ച​ത് വ​ണ്ടൂ​ര്‍ മ​ണ്ഡ​ല​മാ​ണ്. നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് പ്രി​യ​ങ്കാ​ഗാ​ന്ധി​യു​ടെ ഭൂ​രി​പ​ക്ഷം 65,132 വോ​ട്ടു​ക​ളും ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് 64023 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​വും ല​ഭി​ച്ചു.

വ​ഴി​ക്ക​ട​വി​ലും നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലും മു​ന്‍ ഭൂ​രി​പ​ക്ഷം ക​ട​ന്നു. നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 1,40,273 വോ​ട്ടു​ക​ള്‍ പോ​ള്‍ ചെ​യ്ത​പ്പോ​ള്‍ യു​ഡി​എ​ഫ് 95,043 വോ​ട്ടു​ക​ള്‍ നേ​ടി. എ​ല്‍​ഡി​എ​ഫ്. സ്ഥാ​നാ​ര്‍​ഥി സ​ത്യ​ന്‍ മൊ​കേ​രി​ക്ക് 29,911 വോ​ട്ടു​ക​ളും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ന​വ്യാ​ഹ​രി​ദാ​സി​ന് 13,555 വോ​ട്ടു​ക​ളും മാ​ത്ര​മേ നേ​ടാ​ന്‍ ക​ഴി​ഞ്ഞു​ള്ളു. വ​ഴി​ക്ക​ട​വ് 12,328, മൂ​ത്തേ​ടം 7501, എ​ട​ക്ക​ര 7255, പോ​ത്തു​ക​ല്ല് 5855, ചു​ങ്ക​ത്ത​റ 8976, നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ 10,510, ക​രു​ളാ​യി 5182, അ​മ​ര​മ്പ​ലം 7526 എ​ന്നി​ങ്ങ​നെ​യാ​ണ് പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ ലീ​ഡ്.