മ​ഞ്ചേ​രി: കേ​ര​ള സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ അം​ഗീ​ക​രി​ച്ച ജി​ല്ലാ ക​രാ​ട്ടെ ചാ​മ്പ്യ​ന്‍​ഷി​പ്പ് മ​ഞ്ചേ​രി എ​ച്ച്എം​എ​സ്എ​യു​പി സ്കൂ​ള്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ങ്ങി. ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു. ​തി​ല​ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ മു​ന്നൂ​റോ​ളം മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ന് സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും ഡി​സം​ബ​ര്‍ എ​ട്ടി​ന് സ​ബ്ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ലു​മാ​യി ആ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​യ്ക്കും. ജി​ല്ലാ മ​ത്സ​ര​ത്തി​ല്‍ നി​ന്നും ഒ​ന്നും ര​ണ്ടും സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ര്‍ ഡി​സം​ബ​ര്‍ അ​വ​സാ​ന​വാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ത്സ​രി​ക്കും. ജി​ല്ലാ ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി വീ​മ്പൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്ത​രി​ച്ച ജി​ല്ലാ മു​ന്‍ ട്ര​ഷ​റ​ര്‍ കെ. ​പ്ര​സാ​ദി​നെ ച​ട​ങ്ങി​ല്‍ അ​നു​സ്മ​രി​ച്ചു.

കേ​ര​ള ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ന്‍ ആ​ര്‍​സി സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ള്‍ അ​സീ​സ്, മാ​നേ​ജ​ര്‍ കെ.​എം. അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍, സ​ലീം, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​റ​ഷീ​ദ​ലി, എം.​കെ. മു​നീ​ര്‍, ച​ന്ദ്ര​ന്‍, ശി​വ​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.