വള്ളുവനാട് വിദ്യാഭവനില്‍ കലാമേള തുടങ്ങി
1481356
Saturday, November 23, 2024 5:38 AM IST
പെരിന്തല്‍മണ്ണ: പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കേണ്ടതല്ല വിദ്യാഭ്യാസമെന്നും മനുഷ്യന്റെ എല്ലാ മേഖലകളുടെയും വളര്‍ച്ചക്ക് വിദ്യാഭ്യാസം ഉതകണമെന്നും പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാഠി അഭിപ്രായപ്പെട്ടു. ശ്രീവള്ളുവനാട് വിദ്യാഭവനില്‍ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലാമേള ധ്വനി 2024ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക്കുകയായിരുന്നു അവര്‍. സ്വാഗതസംഘം ചെയര്മാന് ഡോ. ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശി ആര്. അനീഷ് കുമാര്‍ മുഖ്യഭാഷണം നടത്തി. ചടങ്ങില്‍ കലാരംഗത്തും കായികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ അനുമോദിച്ചു. പുള്ളുവന്‍പാട്ട് കലാകാരനും ഫോക്ലോര് അവാര്‍ഡ് ജേതാവുമായ രാവുണ്ണി, ഗോള്‍ഡന്‍ പെന്‍ ദേശീയ പുരസ്കാരം നേടിയ സ്മിത, സിബിഎസ്ഇ കലോത്സവത്തില്‍ ലളിതഗാനത്തില്‍ ഒന്നാംസ്ഥാനം നേടിയ നിധിന്‍രാജ്, മോഹിനിയാട്ടത്തില്‍ ഒന്നാംസ്ഥാനം നേടിയ നക്ഷത്ര വിനോജ്, എലൈറ്റ് ബുക്കിലും ഇന്ത്യന്‍ റിക്കാര്‍ഡ് ബുക്കിലും ഇടം നേടിയ സിദ്ധാന്ത് വിഷ്ണു, വിവിധ മത്സരങ്ങളില്‍ ദേശീയ, സംസ്ഥാനതലത്തില്‍ സമ്മാനാര്‍ഹരായ അദ്വൈത് എസ്. നായര്‍, ദേവദത്ത് ജോഷി, എം.പി. നിരഞ്ജന് എന്നിവരെയും അനുമോദിച്ചു. രണ്ടുദിവസങ്ങളിലായി ആറ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.