ഭിന്നശേഷി കുട്ടികളുടെ സര്‍ഗോത്സവത്തിന് വേദിയൊരുക്കി എന്‍എസ്എസ് വിദ്യാര്‍ഥികള്‍
1481724
Sunday, November 24, 2024 7:07 AM IST
മഞ്ചേരി: ഭിന്നശേഷി കുട്ടികളുടെ കലാമികവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കി മഞ്ചേരി എച്ച്എംവൈ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് സേനാംഗങ്ങള്‍ മാതൃകയായി. സമൂഹ പങ്കാളിത്തത്തോടെ മഞ്ചേരി ഹില്‍ട്ടണ്‍ ഓഡിറ്റോറിയത്തില്‍ സബ്ജില്ലയിലെ ഇരുനൂറോളം കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മനസ് നിറച്ചു.
ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാവൈഭവം സമൂഹത്തിന് മുന്നില്‍ എത്തിച്ച പരിപാടിക്ക് എന്എസ്എസുകാരോടൊപ്പം സുമനസുകളും സഹകരിച്ചു. "നിലാമഴ’ കലാവിരുന്നിന്റെ ഭാഗമായി കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി ഉല്ലാസയാത്രയും സംഘടിപ്പിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനായി മഞ്ചേരി ഉപജില്ലാ കലോത്സവത്തില്‍ എന്‍എസ്എസ് യൂണിറ്റ് സ്നാക്ക് സ്റ്റാളും ഒരുക്കിയിരുന്നു.
അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. മോട്ടിവേഷണല്‍ സ്പീക്കര്‍ സി.പി. ഷിഹാബ് മുഖ്യാതിഥിയായിരുന്നു. മഞ്ചേരി നഗരസഭാധ്യക്ഷ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്. സുനിത, ബിപിസി എം.പി. സുധീര്‍ബാബു, പ്രിന്‍സിപ്പല്‍ സി.കെ. സാലിഹ്, പിടിഎ പ്രസിഡന്റ് സക്കീര്‍ വല്ലാഞ്ചിറ, പ്രധാനാധ്യാപകന് എം. അന്‍വര്‍ ഷക്കീല്‍, സുരേഷ് ബത്തേരി, കുഞ്ഞുമുഹമ്മദ് പുത്തലത്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസര്‍ ടി. അബ്ദുനാസര്‍, സക്കീന, എന്‍എസ്എസ് ലീഡര്‍ ഒ. ജിനാന്‍ എന്നിവര്‍ നേതൃത്വം നല്കി.