മൗലാനയില്‍ ലാപ്രോസ്കോപിക് ശസ്ത്രക്രിയ ശില്പശാല
1481728
Sunday, November 24, 2024 7:07 AM IST
പെരിന്തല്‍മണ്ണ: മൗലാന ഹോസ്പിറ്റല്‍ സര്‍ജറി വിഭാഗത്തിന്റെയും അസോസിയേഷന് ഓഫ് മിനിമല്‍ ആക്സസ് സര്‍ജന്‍സ് ഓഫ് ഇന്ത്യ, അസോസിയേഷന് ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ, മലപ്പുറം സര്‍ജിക്കല്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലാപ്രോസ്കോപിക് ശസ്ത്രക്രിയയുടെ ദ്വിദിന തത്സമയ ശില്പശാലയും തുടര്‍വിദ്യാഭ്യാസ പരിപാടിയും മൗലാന ഹോസ്പിറ്റലില്‍ നടന്നു.
പെരിന്തല്‍മണ്ണ ഐഎംഎ പ്രസിഡന്റ് ഡോ. സന്തോഷ് ഉദ്ഘാടനം ചെയ്തു. മൗലാന ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.എ. സീതി അധ്യക്ഷത വഹിച്ചു. അസോസിയേഷന് ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. മുഹമ്മദ് ഇസ്മായില്‍, അസോസിയേഷന് ഓഫ് മിനിമല്‍ ആക്സസ് സര്‍ജന്‍സ് ഓഫ് ഇന്ത്യ സൗത്ത് സോണ്‍ കണ്‍വീനര്‍ ഡോ. ഒ.വി. സുധീര്‍ എന്നിവര്‍ ലാപ്രോസ്കോപിക് ശസ്ക്രക്രിയകളെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തി.
അസോസിയേഷന് ഓഫ് മിനിമല്‍ ആക്സസ് സര്‍ജന്‍സ് ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷന്‍ ഡോ. സി.ജെ. വര്‍ഗീസ്, പെരിന്തല്‍മണ്ണ എംഇഎസ് ഹോസ്പിറ്റലിലെ ചീഫ് കണ്‍സള്‍ട്ടന്റ് സര്ജന് ഡോ. സിജിന്‍, മൗലാന ഹോസ്പിറ്റല്‍ ചീഫ് അനസ്തേഷ്യോളജിസ്റ്റ് ഡോ. പി. ശശിധരന്, പെരിന്തല്‍മണ്ണ ഐഎംഎ സെക്രട്ടറി ഡോ. ഷാംജിത്, മൗലാന ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്ജന് ഡോ. മഹേഷ് രാജ്ഗോപല്‍, ചീഫ് ഓപറേഷന്‍സ് ഓഫീസര്‍ രാംദാസ്, കണ്‍സള്‍ട്ടന്റ് സര്ജന് ഡോ. ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.താക്കോല്‍ദ്വാര ശസ്ത്രക്രിയകളുടെ ശില്പപശാലയില് നിരവധി ഡോക്ടര്‍മാര്‍ പങ്കെടുത്തു.