നിരോധിത പേപ്പര്‍ പ്ലേറ്റുകളും ഗ്ലാസുകളും പിടികൂടി
1481360
Saturday, November 23, 2024 5:38 AM IST
മഞ്ചേരി: ഒറ്റ തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കോട്ടിങ്ങോടു കൂടിയ നിരോധിത പേപ്പര്‍ പ്ലേറ്റുകളും മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതി പത്രത്തിന്റെ ക്യു ആര് കോഡ് പതിക്കാത്ത പേപ്പര്‍ ഗ്ലാസുകളും നഗരസഭാ അധികൃതര്‍ പിടികൂടി. മഞ്ചേരി നഗരസഭാ പരിധിയിലെ മേലാക്കം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ ഗ്ലാസ് നിര്‍മാണ യൂണിറ്റുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
പരിശോധനയില്‍ സ്ഥാപനങ്ങള്‍ക്ക് 10,000 രൂപ വീതം പിഴ ചുമത്തി നോട്ടീസ് നല്കി. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ജെ.എ. നുജും നേതൃത്വം നല്കി. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ദീപേഷ് തലക്കാട്ട്, ടി. അബ്ദുള്‍റഷീദ്, റില്‍ജു മോഹന്‍ എന്നിവര്‍ പരിശോധനയിൽ പങ്കെടുത്തു. നഗരസഭാ പരിധിയില്‍ നിരോധിച്ചതും ഒറ്റത്തവണ ഉപയോഗത്തിനുള്ളതുമായ ഉത്പന്നങ്ങള്ക്കെതിരേയുള്ള നടപടികള്‍ കര്‍ശനമാക്കിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.