ആനുകൂല്യങ്ങള്‍ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം
1481725
Sunday, November 24, 2024 7:07 AM IST
നിലമ്പൂര്‍: സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഒഴിവാക്കിയതിനെതിരേ അഗ്രികള്‍ച്ചറല്‍ ഫാം വര്‍ക്കേഴ്സ് ഫെഡറേഷന്റെ (എഐടിയുസി) നേതൃത്വത്തില്‍ പ്രതിഷേധിച്ചു. കൃഷിവകുപ്പില്‍ സ്ഥിരമുള്ള തൊഴിലാളികള്‍ക്ക് എട്ട് വര്‍ഷം പൂര്‍ത്തിയായാല്‍ ഗ്രേഡ് അനുവദിച്ചിരുന്നു.
ഇതിലൂടെ തൊഴിലാളികള്‍ക്ക് ശമ്പളത്തില്‍ നേരിയ വര്‍ധന ലഭിക്കുമായിരുന്നു. എന്നാല്‍ അനുവദിച്ചുകൊണ്ടിരിക്കുന്ന ഗ്രേഡ് തൊഴിലാളികള്‍ക്ക് ബാധകമല്ലെന്ന ഉത്തരവിറക്കി ആനുകൂല്യങ്ങള്‍ നിര്‍ത്തിയ സര്‍ക്കാര്‍ നിലപാടിനെതിരേ അഗ്രികള്‍ച്ചറല്‍ ഫാം വര്‍ക്കേഴ്സ് ഫെഡറേഷന് പ്രതിഷേധിച്ചു.ഫാം തൊഴിലാളികള്‍ക്ക് ഗ്രേഡ് അല്ലാതെ പ്രമോഷനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ അര്‍ഹതയില്ല.
കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ തടയരുതെന്നും ഗ്രേഡ് പുനഃസ്ഥാപിച്ച് തരണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ഫെഡറേഷന് അറിയിച്ചു. ഫാം വര്‍ക്കേഴ്സ് ഫെഡറേഷന് (എഐടിയുസി) ജില്ലാ സെക്രട്ടറി സുധി, ഫാം വര്‍ക്കേഴ്സ് ജില്ലാ പ്രസിഡന്റ് സലീം കുമാര്‍, ഫാം വര്‍ക്കേഴ്സ് മുണ്ടേരി ഫാം സെക്രട്ടറി സുമിന്‍ റോസ് തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.