മ​ങ്ക​ട: മ​ല​പ്പു​റം ജി​ല്ല​യി​ലെ ഉ​ള്‍​നാ​ട​ന്‍ ഗ്രാ​മ​വി​ദ്യാ​ല​യ​മാ​യ പാ​ങ്ങ് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ര​ണ്ടു വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ കേ​ര​ള സ്കൂ​ള്‍ ഹോ​ക്കി ടീ​മി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും. പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ എം. ​ഷ​ഹാ​ന ത​സ്നി​യും എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ കെ. ​ഫാ​ത്തി​മ സി​യ​യു​മാ​ണ് കേ​ര​ള​ത്തി​ന്‍റെ ജ​ഴ്സി​യ​ണി​യു​ക. ഷ​ഹാ​ന ത​സ്നി ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും ഫാ​ത്തി​മ സി​യ സ​ബ്ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ലു​മാ​ണ് മ​ത്സ​രി​ക്കു​ക.

ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു ഹോ​ക്കി ടൂ​ര്‍​ണ​മെ​ന്‍റ് ജി​ല്ലാ ചാ​മ്പ്യ​ന്‍​പ​ട്ടം, മ​ങ്ക​ട സ​ബ്ജി​ല്ലാ സ്കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം, സീ​നി​യ​ര്‍, സ​ബ്ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ര​ണ്ടാം​സ്ഥാ​നം എ​ന്നി​വ പാ​ങ്ങി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍ നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. മ​ങ്ക​ട സ​ബ്ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് 22 കു​ട്ടി​ക​ള്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ളി​ച്ചു.

മ​ല​പ്പു​റം ജി​ല്ലാ ടീ​മി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് 21 കു​ട്ടി​ക​ളാ​ണ്. ഷ​ഹാ​ന ത​സ്നി​യു​ടെ പി​താ​വ് സി​ദ്ദി​ഖ് മു​ട്ടി​ക്ക​ല്‍ പാ​ല്‍ സൊ​സൈ​റ്റി ജീ​വ​ന​ക്കാ​ര​നും ഫാ​ത്തി​മ സി​യ​യു​ടെ പി​താ​വ് കെ. ​സി​ദീ​ഖ് സെ​യി​ല്‍​സ്മാ​നു​മാ​ണ്.

ജൂ​ണി​യ​ര്‍ വി​ഭാ​ഗം മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഷ​ഹാ​ന ത​സ്നി ഇ​പ്പോ​ള്‍ ഹ​രി​യാ​ന​യി​ലാ​ണു​ള്ള​ത്. സ​ബ്ജൂ​ണി​യ​ര്‍ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ള്‍ മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് ന​ട​ക്കു​ക.