ആനമങ്ങാട് കഥകളി ക്ലബിന്റെ യുവപ്രതിഭ പുരസ്കാരം രന്ജിഷിന്
1481731
Sunday, November 24, 2024 7:07 AM IST
പെരിന്തല്‍മണ്ണ: ആനമങ്ങാട് കഥകളി ക്ലബിന്റെ യുവപ്രതിഭ പുരസ്കാരത്തിന് കലാക്ഷേത്രം രന്ജിഷിനെ തെരഞ്ഞെടുത്തു. മുംബൈ ഡോംബിവ്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാക്ഷേത്രയിലെ കഥകളി വിഭാഗം ആശാനാണ് രന്ജിഷ്. ഇന്ത്യയിലും വിവിധ വിദേശരാജ്യങ്ങളിലുമായി ചെറുതും വലുതുമായ അറുനൂറോളം വേദികളില്‍ കഥകളി അവതരിപ്പിച്ചിട്ടുണ്ട്.
ഇതര ഭാഷക്കാര്‍ക്ക് കഥകളി പഠിപ്പിക്കുന്ന പരിശീലകനും ചെണ്ടകലാകാരനും കൂടിയാണ്. കലാശ്രീ കലാമണ്ഡലം സി. ഗോപാലകൃഷ്ണന്റെ ശിഷ്യനാണ്. ആനമങ്ങാട് വരിക്കത്ത് രാജന്‍നായരുടെയും മഹേശ്വരി അമ്മയുടെയും ഏക മകനായ രന്ജിഷ് ജനിച്ചതും പഠിച്ചതും വളര്‍ന്നതും മുംബൈയിലാണ്.
ദിവ്യയാണ് ഭാര്യ. റാന്‍ഷ് മകനാണ്. ആനമങ്ങാട്ടെ ഏക കഥകളി കലാകാരന്എന്ന നിലയിലാണ് ആനമങ്ങാട് കഥകളി ക്ലബിന്റെ യുവപ്രതിഭ പുരസ്കാരത്തിന് രന്ജിഷിനെ പരിഗണിച്ചത്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി11ന് ആനമങ്ങാട് എയുപി സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന കഥകളി ക്ലബിന്റെ 40-ാം വാര്‍ഷികാഘോഷത്തില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സെക്രട്ടറി ഇ.വി. മുകുന്ദന്, കഥകളി ക്ലബ് സ്ഥാപകാംഗം എന്‍. പീതാംബരന് എന്നിവര്‍ അറിയിച്ചു.