ചു​ങ്ക​ത്ത​റ: കൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന "ലി​റ്റി​ല്‍ കൈ​റ്റ്സ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ദ്വി​ദി​ന ഉ​പ​ജി​ല്ലാ ക്യാ​മ്പു​ക​ള്‍​ക്ക് തു​ട​ക്കം. യു​നി​സെ​ഫി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

17 ഉ​പ​ജി​ല്ല​ക​ളി​ലാ​യി 24 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 1505 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക. സം​സാ​ര, കേ​ള്‍​വി പ​രി​മി​തി​യു​ള്ള​വ​രോ​ട് ആം​ഗ്യ​ഭാ​ഷ​യി​ല്‍ സം​വ​ദി​ക്കാ​ന്‍ മ​റ്റു കു​ട്ടി​ക​ളെ​യും പ്രാ​പ്ത​രാ​ക്കാ​ന്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ഉ​പ​യോ​ഗി​ച്ചു​ള്ള പ്രോ​ഗ്രാ​മിം​ഗി​ലൂ​ടെ സോ​ഫ്റ്റ്‌​വെ​യ​ര്‍ ത​യാ​റാ​ക്ക​ലാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ക്യാ​മ്പു​ക​ളു​ടെ പ്ര​ത്യേ​ക​ത. സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വെ​യ​റു​ക​ളാ​യ ഓ​പ​ണ്‍ ടൂ​ണ്‍​സ്, ബ്ലെ​ന്‍റ​ര്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ള്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​ള്ള ആ​നി​മേ​ഷ​ന്‍ പ്രോ​ഗ്രാ​മു​ക​ള്‍ ത​യാ​റാ​ക്കും. സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ കൈ​റ്റ് വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള ആ​ര്‍​ഡി​നോ കി​റ്റ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പ്രോ​ഗ്രാ​മിം​ഗ് വി​ഭാ​ഗ​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​റി​ല്‍ ന​ട​ന്ന സ്കൂ​ള്‍​ത​ല ക്യാ​മ്പു​ക​ളി​ല്‍ നി​ന്ന് പ്ര​വ​ര്‍​ത്ത​ന മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത 1505 കു​ട്ടി​ക​ളാ​ണ് ഉ​പ​ജി​ല്ലാ ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ കൈ​റ്റ് മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍​മാ​രും സ്കൂ​ള്‍ ഐ​ടി കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രു​മാ​ണ് ക്യാ​മ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക. ഉ​പ​ജി​ല്ലാ ക്യാ​മ്പി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കു​ട്ടി​ക​ളെ ജി​ല്ലാ ക്യാ​മ്പി​ലും തു​ട​ര്‍​ന്ന് സം​സ്ഥാ​ന ക്യാ​മ്പി​ലും പ​ങ്കെ​ടു​പ്പി​ക്കും.