കോ​ട്ട​യ്ക്ക​ല്‍: ദേ​ശീ​യ ലൈ​ബ്ര​റി വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​ക്ക​ല്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ പു​സ്ത​ക​മേ​ള ന​ട​ത്തി. എ​ന്‍.​സി. ബു​ക്സ് ആ​ണ് പ​തി​നാ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ച്ച​ത്.

വി​വി​ധ ലോ​ക ഭാ​ഷ​ക​ളി​ലെ വി​വ​ര്‍​ത്ത​ന​ങ്ങ​ള​ട​ക്ക​മു​ള്ള സാ​ഹി​ത്യ​ഗ്ര​ന്ഥ​ങ്ങ​ള്‍, വൈ​ജ്ഞാ​നി​ക​സാ​ഹി​ത്യ ഗ്ര​ന്ഥ​ങ്ങ​ള്‍, ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ചൈ​ല്‍​ഡ് ടൈ​റ്റി​ലി​ല്‍ വ​രു​ന്ന പു​സ്ത​ക​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന പ്ര​സാ​ധ​ക​ര്‍ പു​റ​ത്തി​റ​ക്കു​ന്ന ബൃ​ഹ​ത്താ​യ ഗ്ര​ന്ഥ​പ്ര​ദ​ര്‍​ശ​ന​മാ​യി​രു​ന്നു ന​ട​ന്ന​ത്. കു​ട്ടി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും പു​സ്ത​ക​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടാ​നും വാ​ങ്ങാ​നും പു​സ്ത​ക​മേ​ള അ​വ​സ​ര​മൊ​രു​ക്കി.