അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കണം: കെഎച്ച്ആര്‍എ
1481976
Monday, November 25, 2024 6:25 AM IST
മലപ്പുറം: അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ) മലപ്പുറം യൂണിറ്റ് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. കെഎച്ച്ആര്‍എ സംസ്ഥാന ഉപദേശക സമിതി ചെയര്മാന് എം. മൊയ്തീന്‍കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ചെറീത് എയര്‍ലെന്‍സ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.എച്ച്. സമദ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി കെ.ടി. രഘു സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജു കോക്കീറോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി മാനു അറഫ യൂണിറ്റ് പ്രവര്‍ത്തനം വിശദീകരിച്ചു. മാലിന്യമുക്തം നവകേരളം കാമ്പയിന് എന്ന വിഷയത്തില്‍ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് ഓഫീസര്‍ കെ. മധുസൂദനന് ക്ലാസെടുത്തു. ബഷീര്‍ റോളക്സ്, നൗഷാദ് കൊണ്ടോട്ടി, പി.എസ്.എ. ഷബീര്‍, സല്മന് എടവണ്ണ, ജില്ലാ എക്സിക്യൂട്ടീവ് മെന്പര് റഫീഖ് സാംകോ, ഹമീദ് ഡെലീഷ്യ എന്നിവര്‍ പ്രസംഗിച്ചു.