സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തണം: കെബിഇഎഫ്
1481974
Monday, November 25, 2024 6:25 AM IST
മലപ്പുറം: സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും വര്‍ഗീയതയെ ചെറുക്കണമെന്നും മലപ്പുറം ജില്ലാ ബാങ്കിലെ കേഡര്‍ സംയോജനവും സോഫ്റ്റ്വെയര് ഇന്റഗ്രേഷനും ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് (കെബിഇഎഫ്) മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെബിഇഎഫ് ജില്ലാ പ്രസിഡന്റ് കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. അലി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ. ജയാനന്ദ് വരവ് ചെലവ് കണക്കും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. അനില്‍കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബെഫി സംസ്ഥാന സെക്രട്ടറി കെ. മിഥുന്, കെബിഇഎഫ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി.ആര്. രമേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എല്‍. സിന്ധുജ, പി. ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ. പ്രസാദ് (പ്രസിഡന്റ്), കെ. ജയാനന്ദ് (സെക്രട്ടറി), കെ.കെ. അനിത (ട്രഷറര്‍),എസ്. സിഞ്ചു (വനിത സബ് കമ്മിറ്റി ചെയര്‍പേഴ്സണ്‍) എന്നിവരെ തെരഞ്ഞെടുത്തു.